ഗാസ സിറ്റി: റഫായിലെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിന് കീഴടങ്ങാൻ തയ്യാറല്ലെന്ന് സംഘടന വ്യക്തമാക്കി. ഇതോടെ തെക്കൻ ഗാസയിലെ സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ......
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ(ബിബിസി) ഡയറക്ടർ ജനറൽ ടിം ഡേവി രാജിവെച്ചു. ട്രംപിന്റെ പ്രസംഗം എഡിറ്റുചെയ്തതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. ......
സൗരയൂഥത്തിലെ അതിഥിയായ അന്തർനക്ഷത്ര വസ്തു ഗവേഷക ലോകത്ത് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. 3I/ATLAS-ന്റെ പുതിയ ചിത്രങ്ങൾ ശാസ്ത്രലോകത്തെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. സൂര്യനോട് ഏറ്റവും അടുത്ത് എത്തിയ ശേഷവും 3I/ATLAS-ന് വാൽ കാണാനില്ലാത്തതാണ് ഗവേഷകർക്ക് ആശയക്കുഴപ്പത്തിന് കാരണം. ......
ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്, ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, സൈനിക മേധാവി ഏയൽ സാമിർ എന്നിവരുൾപ്പെടെ 37 പേരെതിരെയാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ......
രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയയുടെ നടപടി ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുകയാണ്. ഈ മിസൈൽ പരീക്ഷണം ഒരു സാങ്കേതിക പ്രകടനംമത്രമല്ല, ആഗോള രാഷ്ട്രീയത്തിനുമേൽ തന്റെ ആധിപത്യം സ്ഥാപിക്കാനുള്ള കിം ജോങ് ഉന്റെ ശക്തമായ സന്ദേശമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് അതിർത്തിക്കടുത്ത് നിന്നുള്ള ഹ്രസ്വദൂര മിസൈൽ വിക്ഷേപണം, ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചു. ......
ഡിഎൻഎയുടെ ഇരട്ടപ്പിരിയൻ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസ്സായിരുന്നു.......
അമേരിക്കയിലെ മേരിലാൻഡിലെ ആൻഡ്രൂസ് ജോയിന്റ് ബേസിൽ അജ്ഞാതമായ വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് തുറന്നതിനെത്തുടർന്ന് നിരവധി സൈനികർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് ആശങ്കയുണർത്തി. അസ്വസ്ഥത അനുഭവപ്പെട്ട സൈനികരെ ഉടൻതന്നെ മാൽക്കം ഗ്രോ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് സൈന്യം വ്യക്തമാക്കി. ......
പാകിസ്ഥാൻ ഭരണഘടനാ ഭേദഗതി വരുത്താൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ഒരുങ്ങുന്നു. പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിന് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ ഭരണഘടനയിൽ മാറ്റം വരുത്താനാണ് നീക്കം. പാകിസ്ഥാൻ ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ ആർട്ടിക്കിൾ 243-ൽ മാറ്റം വരുത്തും. ......
ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനിൽ നടത്തിയ ആക്രമണം അവസാനിപ്പിച്ചത് യുഎസിന്റെ സമ്മർദ്ദത്താലാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന ‘അമേരിക്ക ബിസിനസ് ഫോറത്തിൽ’ സംസാരിക്കവെയാണ് ഇന്ത്യാ - പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടു എന്ന് ട്രംപ് ആവർത്തിച്ചത്. ......
കന്യാമറിയത്തിന് സഹരക്ഷക എന്ന പദവി ഉചിതമല്ലന്നും ഈ പദവി ആശയക്കുഴപ്പവും ക്രിസ്തീയ വിശ്വാസത്തിന്റെ സത്യങ്ങളുടെ പൊരുത്തത്തിൽ അസന്തുലനവുമുണ്ടാക്കുമെന്ന് ലിയോ XIV മാർപാപ്പ അംഗീകരിച്ച വിശ്വാസതിരുസംഘം തയ്യാറാക്കിയ ശാസനം.
ഇതോടെ വർഷമായി കത്തോലിക്കാ സഭയിൽ ഈ വിഷയത്തിൽ നിലനിന്നിരുന്ന വിവിധ വാദങ്ങൾക്ക് തീർപ്പായി.
യേശു അമ്മയുടെ വിവേകമുള്ള വാക്കുകളെ ഗൗരവത്തോടെ സ്വീകരിച്ചിരുന്നു എങ്കിലും നിത്യനരക രക്ഷക്ക് സഹായം തേടിയിട്ടില്ല എന്നാണ് ശാസനത്തിൽ വ്യക്തമാക്കുന്നത്.
കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിനു രക്ഷയേകിയെന്നാണ് ക്രൈസ്തവ വിശ്വാസം. കത്തോലിക്കരും മറ്റ് ഒട്ടേറെ ക്രിസ്തീയവിഭാഗങ്ങളും ദൈവമാതാവ് എന്നു വിളിക്കുന്ന മറിയം ഈ രക്ഷാകൃത്യത്തിൽ യേശുവിനെ സഹായിച്ചോ എന്ന് സഭാപണ്ഡിതർ നൂറ്റാണ്ടുകളായി ചർച്ചചെയ്യുന്നുണ്ട്. ......